മാരാരിക്കുളം:മണ്ണഞ്ചേരി അമ്പനാകുളങ്ങര ശ്രീദേവി ക്ഷേത്രത്തിലെ പൂയം-ഉത്രം മഹോത്സവം 6 മുതൽ 10 വരെ നടക്കും.പൂയം ഉത്സവമായ 6ന് രാവിലെ 8ന് നാരായണീയപാരായണം,വൈകിട്ട് 3ന് കാവടി ഘോഷയാത്ര,6.40ന് കാവടി അഭിഷേകം, 7ന് വയലാർ ഗാനതരംഗിണി,രാത്രി 9ന് നാടകം.7ന് ആയില്യം ഉത്സവം,11ന് ആയില്യംപൂജ, സർപ്പംപാട്ട്, രാത്രി 8ന് കഥാപ്രസംഗം,10ന് ഗാനാമൃതം.8ന് മകം ഉത്സവം,രാവിലെ 9ന് വാർഷിക കലശപൂജ,കളഭം,ഉച്ചയ്ക്ക് 12ന് മകം തൊഴൽ,വൈകിട്ട് 3.30ന് പട്ടും താലിയും ആനയിച്ചു കൊണ്ടുവരുന്നതിനായി ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെടും, 5ന് തിരുവാഭരണ ഘോഷയാത്ര,7.30ന് അഷ്ടപദി സന്ധ്യ,തുടർന്ന് നേർച്ച താലപ്പൊലി വരവ്. 9ന് പൂരം മഹോത്സവം,വൈകിട്ട് 7ന് തിരിപിടിത്തം,7.15ന് അരിക്കൂത്ത്,7.30ന് നൃത്തനൃത്യങ്ങൾ,രാത്രി 9.30ന് ഗാനമേള.10ന് ഉത്രം ഉത്സവം,രാവിലെ 6ന് മഹാഗണപതിഹോമം,7ന് ദീപക്കാഴ്ച,7.30ന് വറപൊടി നിവേദ്യം,രാത്രി 9ന് ഗാനമേള.
അലങ്കാര ചിത്രിത ഗോപുര സമർപ്പണം 6ന്
ക്ഷേത്രത്തിൽ നിർമ്മിച്ച അലങ്കാര ചിത്രിത ഗോപുര അനാച്ഛാദനം 6ന് ഉച്ചയ്ക്ക് 12.10ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം എൻ.അപ്പുക്കുട്ടൻ തോംവീട്ടിൽ നിർവഹിക്കും.ചടങ്ങിന് മുന്നോടിയായി നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനം വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര യോഗം പ്രസിഡന്റ് ബി. ഇന്ദു ഇന്ദുലേഖ അദ്ധ്യക്ഷത വഹിക്കും.ക്ഷേത്രം തന്ത്രി പി.ഇ.മധുസൂദനൻ നമ്പൂതിരി,സംസ്കൃത പണ്ഡിതൻ പ്രകാശൻ മാഷ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് കുമാർ,പഞ്ചായത്ത് അംഗം എസ്.നവാസ്,വിജയരാജൻ വൃന്ദാവനം എന്നിവർ സംസാരിക്കും. ദേവസ്വം സെക്രട്ടറി ഇൻ ചാർജ് ആർ.സോണിലാൽ സ്വാഗതവും ട്രഷറർ ടി.ഷാജി നന്ദിയും പറയും.