ചേർത്തല:എസ്.എൻ.ഡി.പി യോഗം വെട്ടയ്ക്കൽ ജ്ഞാനപ്രകാശിനി 687-ാം നമ്പർ ശാഖയിലെ ആലുങ്കൽ വെളി മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും ഉത്സവവും ഇന്നു മുതൽ 7 വരെ നടക്കും.ഇന്ന് വൈകിട്ട് 7ന് സംഗീതസദസ്.നാളെ വൈകിട്ട് 7ന് സുഗമ സംഗീത മേള. 6ന് രാവിലെ 11.30ന് ഓട്ടൻതുള്ളൽ,വൈകിട്ട് 7.30ന് മോഹിനിയാട്ടം, രാത്രി 8ന് നൃത്തനിശ.7ന് രാവിലെ 6ന് മഹാഗണപതിഹോമം,വൈകിട്ട് 3ന് പകൽപ്പൂരം, തുടർന്ന് കാഴ്ചശ്രീബലി,രാത്രി 9ന് വെടിക്കെട്ട്,തുടർന്ന് കലശാഭിഷേകം,10ന് നാടകം.