മാവേലിക്കര: കാർഗിൽ ദ്രാസ് സെക്ടറിൽ ജീവത്യാഗം ചെയ്ത ഹവിൽദാർ ജി.രഘുനാഥിന്റെ 17-ാം അനുസ്മരണം സാരഥി സാംസ്കാരിക സമതിയുടെ ആഭിമുഖ്യത്തിൽ ചെന്നിത്തലയിൽ നടന്നു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. രഘുനാഥിനോപ്പം സേവനമനുഷ്ഠിച്ച വിമുക്ത ഭടൻ ഡി.വിജയൻ മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ചു.