dftytr

ഹരിപ്പാട്: പ്രോമിസ് കുടുംബസംഗമവും വിദ്യാഭ്യാസ ശില്പശാലയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച് ഇപ്പോൾ ആലപ്പുഴ, അരൂർ,തൊടുപുഴ, ചങ്ങനാശ്ശേരി, വർക്കല എന്നിവിടങ്ങളിൽ ഉപരിപഠന മേഖലയിൽ സേവനം നൽകുന്ന പ്രോമിസ് എഡ്യുക്കേഷണൽ സർവ്വീസസ് നിരവധി വിദ്യാർത്ഥികളുടെ ജീവിതം തിളക്കമുള്ളതാക്കി മാറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ വിവിധ ശാഖകളിൽ നിന്നുള്ള ജീവനക്കാരും അവരുടെ കുടുംബവും പങ്കെടുത്തു.

ശിൽപ്പശാലയിൽ നാല് സംസ്ഥാനങ്ങളിൽ നിന്നായി 15 കോളേജ് പ്രതിനിധികൾ പങ്കെടുത്തു. ഉപരിപഠന മേഖലയിൽ മാറിവരുന്ന സാഹചര്യങ്ങളും അവസരങ്ങളും ശില്പശാലയിൽ ചർച്ചചെയ്തു. ചടങ്ങിൽ നങ്ങ്യാർകുളങ്ങര ശ്രീ നാരായണ ഗുരു കോളേജ് പ്രിൻസിപ്പൽ പ്രൊഫ.സി.എം ലോഹിതൻ, കാർത്തിക വിദ്യാനികേതൻ പ്രിൻസിപ്പൽ രാജേന്ദ്രൻ നായർ, സാരംഗ ഡാൻസ് സ്കൂളി​ലെ ഡോ.കലാമണ്ഡലം വിജയകുമാരി എന്നിവരെ ആദരിച്ചു. ചടങ്ങിന് പ്രോമിസിന്റെ ഡയറക്ടർമാരായ അഭിലാഷ് ശ്രീരാജ് സ്വാഗതവും അനീഷ് ശ്രീരാജ് നന്ദിയും പറഞ്ഞു. ശില്പശാലയ്ക്ക് അനൂപ് ശ്രീരാജ് നേതൃത്വം നൽകി.