മാരാരിക്കുളം: കാട്ടൂർ പുതിയവീട്ടിൽ ഹനുമൽ ക്ഷേത്രത്തിലെ ഹനുമൽ ചാലിസ മഹാജപയജ്ഞവും മഹാ ആഞ്ജനേയ ഹോമവും ഇന്ന് നടക്കും.ആയുർവേദ ദ്രവ്യങ്ങൾ ഉപയോഗിച്ച് ഒരു ലക്ഷം ആഞ്ജനേയ മൂലമന്ത്രങ്ങൾ ഉരുവിട്ടാണ് മഹാ ആഞ്ജനേയ ഹോമം നടത്തുന്നത്.സിനിമ താരം സുധീർ കരമന ദീപപ്രകാശനം നടത്തും. ഡോ.ബി.അശോക് കുമാർ മുഖ്യകാർമ്മികത്വം വഹിക്കും.