rr

ഹരിപ്പാട്: മുട്ടം- എൻ.ടി.പി.സി റോഡിൽ കോഴിമാലിന്യം തള്ളുന്നത് പതിവായി​. രാത്രിയുടെ മറവിൽ വലിയ വാഹനങ്ങളിൽ എത്തിച്ചാണ് ഇവ തള്ളുന്നത്. ചാക്കുകളി​ലാക്കി​ തള്ളുന്നതും അസഹനീയമായി​.

രൂക്ഷ ദുർഗന്ധമാണ് ഇവി​ടെ അനുഭവപ്പെടുന്നത്. തെരുവുനായ ശല്യവും രൂക്ഷമാണ്. . തെരുവ് വിളക്കുകൾ കത്താത്തതും പൊലീസി​ന്റെ രാത്രികാല പരിശോധന ഇല്ലാത്തതുമാണ് മാലിന്യങ്ങൾ തള്ളാനായി​ ഈ പ്രദേശം തിരഞ്ഞെടുക്കാൻ കാരണം. സ്കൂൾ കുട്ടികൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ ദിവസേന കാൽനടയായി പോകുന്ന പാതയോരത്താണ് മാലിന്യ കൂമ്പാരം. നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡിൽ പള്ളിപ്പാട് ജംഗ്ഷന് സമീപം സമാന രീതിയിൽ മാലിന്യം തള്ളുന്നത് കഴിഞ്ഞ ദിവസം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പരിസരത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം