ചേർത്തല:വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോ. സി.ഐ.ടി.യു ചേർത്തല ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ദേശീയ സമിതിയംഗം ആർ.നാസർ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വി.സന്തോഷ് അദ്ധ്യക്ഷനായി. ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം വി.ടി.വിജയൻ, ആർ.ജ്യോതികുമാർ, സജീവ്കുമാർ,കെ.വി.സന്തോഷ്‌കുമാർ,കെ.രഘുനാഥ്,കെ. എച്ച്.ലേഖ,ടി.ബി.ഭാർഗവൻ,കെ.ആർ.ഷീജ,വി.സഞ്ജയ്‌നാഥ്,ആർ.സുസ്‌മേര എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വി.സഞ്ജയ്‌നാഥ് (പ്രസിഡന്റ്),സി.പി.വിനോദ് (സെക്രട്ടറി), ആർ സുസ്‌മേര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.