ചേർത്തല:എസ്.എൻ.ഡി.പി യോഗം അത്തിക്കാട്ട് 735-ാം നമ്പർ ശാഖയിൽ ഗുരുവചനാമൃത സത്സംഗവും സ്ഥിരം പന്തൽ സമർപ്പണവും ശ്രീനാരായണ സീനിയേഴ്സ് ഫാേറം രൂപീകരണവും നടന്നു. വൈകിട്ട് സ്വാമി അസ്പർശാനന്ദയുടെ നേതൃത്വത്തിൽ ഗുരുപൂജ നടത്തി. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശാഖ ചെയർമാൻ സജേഷ് നന്ത്യാട്ട് അദ്ധ്യക്ഷനായി.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു പന്തൽ സമർപ്പണം നിർവഹിച്ചു.യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി സ്കോളർഷിപ്പ് വിതരണവും യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ആദരിക്കലും കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിൻ സീനിയേഴ്സ് ഫോറം ഉദ്ഘാടനവും നടത്തി.യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി. വിനോദ്,സെക്രട്ടറി അജയൻ പറയകാട്,സുജീഷ് മഹേശ്വരി,ബൈജു ഗോകുലം,സൈജു വട്ടക്കര എന്നിവർ സംസാരിച്ചു.ശാഖ കൺവീനർ വി.എൻ.പ്രസാദ് സ്വാഗതവും മധു കുന്നുംപുറത്ത് നന്ദിയും പറഞ്ഞു.