obituary

ചേർത്തല: ആട്ടോ ടാക്‌സി ഇടിച്ച് കാൽനടയാത്രക്കാരൻ അർത്തുങ്കൽ നടുവിലത്തയ്യിൽ പരേതനായ പീ​റ്ററിന്റെ മകൻ കുഞ്ഞുമോൻ (44) മരിച്ചു. ഒന്നിന് രാവിലെ അർത്തുങ്കൽ റീത്താലയം പള്ളിയിൽ കുർബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. വാഹനം ഇടിച്ച് റോഡിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേ​റ്റ കുഞ്ഞുമോൻ വൈക്കം ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മേരി. മക്കൾ: അലക്‌സ്, റോഷൻ.