ചേർത്തല:തണ്ണിർമുക്കം മത്സ്യസങ്കേതത്തിൽ അതിക്രമിച്ച് കയറി മത്സ്യം പിടിച്ച കുമരകം സ്വദേശികളെ മുഹമ്മ പൊലീസും മത്സ്യസംഘം പ്രവർത്തകരും ചേർന്ന് കൈയോടെ പിടികൂടി. 5000ത്തോളം രൂപയുടെ മത്സ്യങ്ങളാണ് കടത്താൻ ശ്രമിച്ചത്.
ഇതിന് മുമ്പും മോഷണശ്രമം നടത്തിയിരുന്നതിനാൽ കായലിൽ മത്സ്യ സംഘം പ്രവർത്തകർ കാവൽ ഏർപ്പെടുത്തിയിരുന്നു.ഇന്നലെ പുലർച്ചെയാണ് സംഘം മത്സ്യസങ്കേതത്തിൽ കടന്നത്. മുഹമ്മ പൊലീസ് കേസ് എടുത്തു.