കായംകുളം: നഗരസഭയിലെ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യുമെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചെയർമാൻ എൻ.ശിവദാസൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഓഡിറ്റ് റിപ്പോർട്ടിന്റെ മറവിൽ നഗരഭരണത്തെ അപകീർത്തിപ്പെടുത്താൻ ആരു ശ്രമിച്ചാലും അംഗീകരിക്കില്ല. അഴിമതിയോ ക്രമക്കേടോ കാണിച്ചുവെന്ന് ബോദ്ധ്യമുള്ളവർ അന്വേഷണ ഏജൻസികൾക്കു പരാതി നൽകാൻ തയ്യാറാകണം. കഴിഞ്ഞ ദിവസം നഗരസഭയിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം സംബന്ധിച്ച് എൽ.ഡി.എഫ് ആവശ്യമായ നടപടികൾ സ്വീകരിക്കും.
4 വർഷത്തിനിടെ നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചിലർ കോടതിയിൽ പോകുകയും ചെയ്തു. എല്ലാ ആരോപണങ്ങളും കോടതികൾ തള്ളിക്കളയുകയാണുണ്ടായത്. നഗരഭരണത്തെ ജനങ്ങളുടെ മുന്നിൽ അവഹേളിക്കാനാണ്
ശ്രമമെന്നും ചെയർമാൻ പറഞ്ഞു.