വള്ളികുന്നം: ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കൺവെൻഷൻ നടന്നു ജില്ലാ ജനറൽ സെക്രട്ടറി ശ്രേയസ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. ബാബു കടുവുങ്കൽ, പി.ബി. വാസുദേവൻ പിള്ള, പി. സൂര്യകുമാർ, കെ.പി. ശാന്തി ലാൽ, ഇലിപ്പക്കുളം മുരളീധരൻ, കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി. രത്നാകരൻ (പ്രസിഡന്റ്), വി.മുരളീധരൻ, സി.അജയകുമാർ, സി.ടി സുരേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), ഇലിപ്പക്കുളം മുരളീധരൻ (ജനറൽ സെക്രട്ടറി), കെ.ഷാജി, അജേഷ് ബാബു, അരുൺകുമാർ (സെക്രട്ടറിമാർ), പി.സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.