ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് നിലവിലുള്ള പെൻഷൻ പാസിന് പകരമായി ലൈഫ് ടൈം സ്മാർട് കാർഡ് അനുവദിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ഉത്തരവായി. പെൻഷൻകാർ ആധാർ കാർഡ് നമ്പർ, പിൻകോഡ്, ഫോൺ നമ്പർ എന്നിവ ഉൾപ്പടെ അപേക്ഷാ ഫോറം പൂരിപ്പിച്ച് പാസ് പോർട്ട് സൈസ് ഫോട്ടോ ഉൾപ്പടെ 13ന് മുമ്പായി അതത് യൂണിറ്റ് ഓഫീസിൽ ഏൽപ്പിക്കണം. 13ന് ശേഷം അപേക്ഷ സ്വീകരിക്കില്ല.
കെ.എസ്.ആർ.ടി.സി ഓഫീസ് പരിസരത്ത് പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 13 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ഹെൽപ് ഡെസ്‌കിൽ പാസിനുള്ള സൗജന്യ അപേക്ഷാ ഫോറം ലഭിക്കു. ഫോറം പൂരിപ്പിക്കാനുള്ള സഹായം കമ്മിറ്റിയുടെ നേതൃത്വത്തിലുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ, യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.