photo
സത്യപാലന്റെ പുരയിടത്തി വൃക്ഷങ്ങൾ മുറിച്ചിട്ട നിലയിൽ

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡ് ലിസിയം പള്ളിക്ക് സമീപം ഉഴുത്ത് രാശേരി സത്യപാലൻ (57) പുരയിടത്തിന്റെ അതിരിൽ നിന്നിരുന്ന വൃക്ഷങ്ങളും കമ്പിവേലികളും നശിപ്പിച്ചെന്നു പരാതി. തിങ്കളാഴ്ച രാത്രി 9.30 ഓടെ ഒരു സംഘം ആളുകൾ മരം മുറിക്കുന്ന ഉപകരണങ്ങളുമായെത്തിയാണ് ചെറുതും വലുതുമായ നിരവധി മരങ്ങൾ മുറിച്ചത്. ഇതിന് സമീപം പുതുതായി നിർമ്മിച്ച ഗ്രാവൽ റോഡുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. ചേർത്തല പൊലീസിൽ പരാതി നൽകി.