accident

ചേർത്തല: എസ്.എൽ പുരം കഞ്ഞിക്കുഴി ജംഗ്ഷന് കിഴക്ക് വനസ്വർഗം പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി വയലാർ പഞ്ചായത്ത് 13-ാം വാർഡ് വളവത്ത് ദിലീപ്കുമാറിന്റെ മകൻ ഗോകുൽ (19) മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോകുൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു മരണം. ചേർത്തല എസ്.എൻ കോളേജിലെ ഒന്നാം വർഷ ബിഎസ്.സി ഫിസിക്സ് വിദ്യാർത്ഥിയാണ്. ഒപ്പം സഞ്ചരിച്ചിരുന്ന നിരീഷിന് (23) നിസാര പരിക്കേറ്റു.മുഹമ്മയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. മാതാവ്: ഷിനി.സഹോദരൻ: ഗോവിന്ദ്.