mathetharam

കുട്ടനാട്: പുരോഗമന കലാസാഹിത്യസംഘം തകഴി ഏരിയാ കമ്മിറ്റി മങ്കൊമ്പ് ജംഗ്ഷനിൽ സംഘടിപ്പിച്ച മതേതരസംഗമം ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് ഉഷ മുഖ്യപ്രഭാഷണം നടത്തി. സുജാത എസ് നായർ, പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ കമ്മിറ്റിയംഗം ടി.ജി. ജലജകുമാരി തുടങ്ങിയവർ സംസാരിച്ചു. പി.ടി.ജോസഫ് സ്വാഗതവും അഗസ്റ്റിൻജോസ് അദ്ധ്യക്ഷതയും വഹിച്ചു.