കുട്ടനാട്: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് വനിതാസംഘം യൂണിയൻ ഭരണസമിതി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു അഡമിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗം എം.പി. പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. പൊന്നപ്പൻ സംഘടനാ സന്ദേശം നൽകി. പി.ടി. സജീവ്, ലേഖ ജയപ്രകാശ്, കെ.പി. സുബീഷ്, സജിനി മോഹൻ. ടി.എസ്. ഷിനുമോൻ, എം. സുധീരൻ, സ്മിതാ മനോജ്, ടി.ആർ. അനീഷ് എന്നിവർ സംസാരിച്ചു. രഞ്ജു കാവാലം സ്വഗതവും സ്വപ്ന സനൽ നന്ദിയും പറഞ്ഞു.