മാവേലിക്കര: ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ കാർത്തിക, മകയിരം ജന്മനക്ഷത്ര മഹോത്സവം സമാപിച്ചു. 2ന് ആത്മബോധോദയസംഘം ശ്രീശുഭാനന്ദാ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ ദേവാനന്ദ ഗുരുവിന്റെ 45-ാമത് കാർത്തിക ജന്മനക്ഷത്ര മഹോത്സവവും ഇന്നലെ മകയിരം ജന്മനക്ഷത്ര മഹോത്സവും നടത്തി.
സമാപനത്തോടനുബന്ധിച്ച് നടത്തിയ ജന്മനക്ഷത്ര സമ്മേളനം മാർത്തോമ സഭ പരമാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. ജനാബ് താജുദ്ദീൻ വഖാഫി മുഖ്യപ്രഭാഷണം നടത്തി. ആശ്രമാധിപതി ദേവാനന്ദ ഗുരു അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദൻ, പി.ബി.സൂരജ്, സ്വാമി ധർമ്മതീർത്ഥർ, സ്വാമി വേദാനന്ദൻ, അഡ്വ.പി.കെ.വിജയപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.