കാട്ടൂർ: ശ്രീനാരായണ ഗുരുദേവന്റെ കുണ്ഡലിനി പാട്ടിനെ ആസ്പദമാക്കി എസ്.എൻ.ഡി.പി യോഗം അണിയിച്ചാെരുക്കിയ ഏകാത്മകം മോഹിനിയാട്ട നൃത്താവിഷ്കാരത്തിൽ പങ്കെടുത്ത് ഗിന്നസ് ബുക്കിൽ ഇടംനേടിയ കാട്ടൂർ 617-ാം നമ്പർ ശാഖായോഗാംഗങ്ങളായ അഭിരാമി, ഐശ്വര്യ സുരേഷ്, മേഘാ സന്തോഷ് എന്നിവരെ ആദരിച്ചു. ചടങ്ങിൽ ശാഖായോഗം പ്രസിഡന്റ് പി.ഡി.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം എ.കെ.രംഗരാജൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം സെക്രട്ടറി സി.പി.ചിദംബരൻ സ്വാഗതവും കെ.വി.പ്രദീപ് നന്ദിയും പറഞ്ഞു.