മഹാദേവികാട്: എസ്.എൻ.ഡി.പി യോഗം മഹാദേവികാട് എരിക്കാവ് 1120-ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ 12-ാമത് പുനഃ പ്രതിഷ്ഠ വാർഷികം നാളെ നടക്കും. രാവിലെ 5.30ന് അഷ്ട ദ്രവ്യ ഗണപതി ഹോമം, 6.30ന് വിശേഷാൽ ഗുരു പൂജ, 7.30ന് ശാഖ പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ പതാക ഉയർത്തും, 8ന് ഗുരു ഭഗവതപാരായണം, 10ന് കലശം, 12ന് സമൂഹസദ്യ, വൈകിട്ട് 6ന് ദേശതാലപ്പൊലി, 6.45ന് ദീപരാധന, നാദസ്വരം, വെടിക്കെട്ട്, അത്താഴപൂജ, 7ന് ഗുരുസ്മരണ, 7.30ന് അവാർഡ് ദാനം, 7.45ന് ചികിത്സാ ധന സഹായവിതരണം, 8ന് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ തിരുവാതിര, രാത്രി 9ന് നൃത്തനാടകം.