അമ്പലപ്പുഴ: തകഴി പാലത്തിനു സമീപം ടെന്റിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശിയായ നാടോടി സ്ത്രീ പ്രസവിച്ച കുട്ടി മരിച്ചതിനെ തുടർന്ന് അവിടെത്തന്നെ കുഴിച്ചുമൂടി.
ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. വൈകിട്ടോടെ സ്ത്രീ ആർത്തലച്ചു കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു.തുടർന്ന് പൊലീസ് എത്തി അന്വേഷിച്ചപ്പോൾ പ്രസവിച്ച ഉടൻ കുട്ടി മരിച്ചതായി സ്ത്രീ പൊലീസിനു മൊഴി നൽകി. കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തതിനെ തുടർന്ന് പൊലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്തു.