ചേർത്തല: എസ്.എൻ.ഡി.പി യോഗം വാരനാട് 3453-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എൻ.ബാബു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി വി.സുരേഷ് (പ്രസിഡന്റ്),വി.സി.സുധാകരൻ (വൈസ് പ്രസിഡന്റ്), ജി.ശിവപ്രസാദ് (സെക്രട്ടറി), എൻ.ആർ.സുഗുണൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.