മാവേലിക്കര : ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് നടത്തുന്ന 108ാമത് ശാരദാ പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചാരണസഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടേയും മാതൃസഭ മണ്ഡലം കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ 58ാമത് ധർമ്മമീമാംസാ പരിഷത്ത് നാളെ റെയിൽവേ ജംഗ്ഷനിലുള്ള സ്നൈറ്റ് ഐ.റ്റി.സി ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് സ്നൈറ്റ് ഐ.റ്റി.സി പ്രിൻസിപ്പൽ ബ്രഹ്മദാസ് പതാക ഉയർത്തും. ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ റ്റി.വി.രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. സഭ ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി വി.വി. ശിവപ്രസാദ് സംഘടനാ സന്ദേശം നൽകും. രേവമ്മ സുകുമാരൻ, മുകുന്ദൻ, എം.രവീന്ദ്രൻ, ഡി.ഭാർഗവൻ തുടങ്ങിയവർ സംസാരിക്കും. 11ന് പഠനക്ലാസ്സ്. വിശ്വഗാജിമഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ ജനനീനവരത്നമഞ്ജരി എന്ന വിഷയത്തിൽ ക്ലാസ്സ് എടുക്കും. ഉച്ചയ്ക്ക് 2മുതൽ മാവേലിക്കര മണ്ഡലം ഗുരുധർമ്മ പ്രചരണസഭാ അംഗങ്ങളുടെ കുടുംബസംഗമം. തുടർന്ന് ഗുരുദേവകൃതികളുടെ ആലാപന മത്സരം എന്നിവ നടക്കും.