ആലപ്പുഴ: മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 'മിൽമ ഗ്രാമോത്സവം 2020' ആലപ്പുഴയിൽ നാളെ നടക്കും. 'മിൽമ 2025 പഞ്ചവത്സര പദ്ധതി'ക്ക് രൂപം നൽകും.

ഉച്ചയ്ക്ക് 12 ന് മുനിസിപ്പൽ ടൗൺഹാളിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ കല്ലട രമേശ് അദ്ധ്യക്ഷത വഹിക്കും.എ.എം.ആരി​ഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.രാജൻ തുടങ്ങിയവർ പങ്കെടുക്കും. 'ക്ഷീര സംഘങ്ങൾ ഇന്നലെ, ഇന്ന്, നാളെ 'എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കും.

കല്ലട രമേശ്, ക്ഷീരോത്പാദക യൂണിയൻ ഡയറക്ടർമാരായ എസ്.സദാശിവൻപിള്ള, കരുമാടി മുരളി, എസ്.അയ്യപ്പൻനായർ, എസ്.ഗിരീഷ് കുമാർ,കെ.രാജശേഖരൻ, വി.വി വിശ്വൻ,ടി​.സുശീല, ലിസി മത്തായി, എസ്.ഷീജ, എം.ഡി.കുര്യാക്കോസ് സക്കറിയ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.