ഹരിപ്പാട്: ഓണാട്ടുകര പൗരസമിതിയുടെ നേതൃത്വത്തിൽ ആസാദി സമരസന്ധ്യ ലോംഗ് മാർച്ച്‌ 7ന് വൈകിട്ട് 3ന് മുതുകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുതുകുളം ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ചിങ്ങോലി എൻ. ടി. പി. സി ജംഗ്ഷൻ വരെ നടക്കുന്ന മാർച്ചിൽ അയ്യായിരത്തോളം പേർ പങ്കെടുക്കും. തുടർന്ന് എൻ. ടി. പി. സി ജംഗ്ഷനിൽ നടക്കുന്ന യോഗത്തി​ൽ അഡ്വ. രശ്മിത രാമചന്ദ്രൻ, അഡ്വ. ഹരീഷ് വാസുദേവൻ എന്നിവർ മുഖ്യാതിഥികളാകും. ഇതോടൊപ്പം മുതുകുളം സമദിന്റെ മാജിക്കൽ റോഡ് ഷോ, ഷാക്കിർ നീർകുന്നത്തി​ന്റെ ഏകാംഗ നാടകം എന്നിവ നടക്കും. വാർത്ത സമ്മേളനത്തിൽ ബി. എസ് സുജിത് ലാൽ, രാമചന്ദ്രൻ, കെ. എസ് ഷാനി, ഷമീം, അനസ്, സമദ് എന്നിവർ പങ്കെടുത്തു.