പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീമാത്താനം ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറ്റും. രാവിലെ 6.45 ന് ചത:ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, പഞ്ചവിംശതി തുടങ്ങിയ ശുദ്ധി ക്രിയകൾ, 8 ന് പന്തീരടി പൂജ, 8.30 ന് ശ്രീഭൂതബലി, തുടർന്ന് വിശേഷാൽ ഗുരുപൂജ, 11 ന് ഓട്ടൻതുള്ളൽ. വൈകിട്ട് 6.32 നും 7നും മദ്ധ്യേ മത്താനം അശോകൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30 ന് ഹൃദയ ജപ ലഹരി. 13 നാണ് മഹോത്സവം.