ഹരിപ്പാട്: വിജ്ഞാനവികാസിനി വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കരുടെ അനുസ്മരണവും തൈക്കൂട്ടത്തിൽ ഗോപിനാഥൻ രചിച്ച ഗ്രഹം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു. ബാലസാഹിത്യ പ്രഭാഷകൻ മുട്ടം സി.ആർ.ആചാര്യ യോഗം ഉദ്ഘാടനം ചെയ്തു. ജോൺ തോമസ് അദ്ധ്യക്ഷനായി. ആർ. മുരളീധരൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. കെ.കെ.പ്രതാപ ചന്ദ്രൻ, കെ.വിശ്വനാഥ്, എസ്.ജയചന്ദ്രൻ, രഘു കളത്തിൽ, എൻ.കരുണാകരൻ എന്നിവർ സംസാരിച്ചു.