ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ വേദിയുടെ നേതൃത്വത്തിൽ ലോക വനിതാ ദിനാചരണ പരിപാടികൾ ഇന്നും നാളെയും തീയതികളിലായി മുട്ടം വസഥം പകൽവീട്ടിൽ നടക്കും. വനിതാവേദിയുടെ നിയന്ത്രണത്തിലുള്ള അമ്മക്കൂട്ടം അമ്മമാർക്കായി ചേർത്തല കിൻഡർ ആശുപത്രിയുടെ സഹായത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പുണ്ടാകും. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.ശ്രീകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സിനി ഹരികുമാർ അദ്ധ്യക്ഷയാകും. 8ന് ചേപ്പാട് പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരെ ആദരിക്കും.