sugathan

ആലപ്പുഴ: മാമ്മൂട് ചൈതന്യയിൽ സുഗതനെ (65) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

ഒറ്റയ്ക്കാണ് സുഗതൻ താമസിച്ചിരുന്നത്. ഭാര്യ മൂന്നുവർഷം മുമ്പ് മരിച്ചു. മകൻ വൈശാഖ് ഡൽഹിയിൽ ഡോക്ടറും മകൾ ശ്രുതി തിരുവനന്തപുരത്ത് എൻജിനീയറിംഗ് വിദ്യാർത്ഥിയുമാണ്. ഇന്നലെ മകൾ ശുത്രി പല തവണ അച്ഛനെ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. സംശയം തോന്നിയ ശ്രുതി അയൽവക്കത്ത് വിളിച്ച് കാര്യം അറിയിച്ചു. തുടർന്ന് ഇവർ സന്ധ്യയോടെ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന്റെ വാതിൽ ചാരിയ നിലയിലായിരുന്നു. മൃതദേഹം അഴുകിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 4 നും 6നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും. രാവിലെ ഇൻക്വസ്റ്റ് നടത്തിയതിന് പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റും. വീട്ടിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.