ഹരിപ്പാട്: വെട്ടുവേനി പിത്തമ്പിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീ ധർമ്മശാസ്താ ശ്രീകോവിലിന്റെ ഉത്തരം വയ്പ് 11ന് രാവിലെ 9.34 നും 10.34 നും മദ്ധ്യേ നടക്കും. ക്ഷേത്രം തന്ത്രി കിഴക്കേപുല്ലാംവഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി കണ്ണൻ ശർമ്മ, തച്ചുശാസ്ത്ര വിദഗ്ദ്ധൻ കണിച്ചനല്ലൂർ ചന്ദ്രൻ ആചാരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മയും സ്വാമി ഭൂമാനന്ദ തീർത്ഥപാദറും ചേർന്ന് ഉത്തരം വയ്പ് നിർവ്വഹിക്കും. ചെയർമാൻ ഡോ.ശ്രീനിവാസഗോപാൽ അദ്ധ്യക്ഷനാകും.