മാവേലിക്കര: ശ്രീ ഭുവനേശ്വരി അൻപൊലി സമിതിയുടെ നേതൃത്വത്തിൽ മണക്കാട്ട് ദേവിക്ക് സമർപ്പിക്കുന്ന 58-ാമത് അൻപൊലി മഹോത്സവം കോട്ടയ്ക്കകം പടിഞ്ഞാറു ഭാഗം മണിമല ജംഗ്ഷനു വടക്കുവശം ഇന്നു നടക്കും. രാവിലെ ഏഴിന് ചെറുവള്ളി ജംഗ്ഷൻ മുതൽ എതിരേൽപ്പ്, വൈകിട്ട് ഏഴിന് ഭക്തിഗാനസുധ, 9.30ന് അൻപൊലി വരവ്, തുടർന്ന് മണക്കാട്ട് അമ്മയ്ക്ക് യാത്രയയപ്പ്.