ഹരിപ്പാട്: മന്നം മെമ്മോറിയൽ കോളേജ് വാർഷികവും പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമവും ഇന്നും നാളെയും നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പൂർവ്വവിദ്യാർത്ഥി സംഗമം പ്രൊഫ.എ.വി താമരാക്ഷൻ ഉദ്ഘാടനം ചെയ്യും. ബി. ബാബു പ്രസാദ് അദ്ധ്യക്ഷനാകും. മുൻ പ്രിൻസിപ്പൽ ഡോ.കെ.എ. പണിക്കരെയും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് മണ്ണാറശാല യു.പി സ്കൂൾ പ്രഥമ അദ്ധ്യാപകൻ എസ്.നാഗദാസിനെയും ചടങ്ങിൽ ടി.കെ ദേവകുമാർ ആദരിക്കും. കരുവാറ്റ ചന്ദ്രബാബു സ്വാഗതം പറയും.