photo

മാരാരിക്കുളം:ആചാരങ്ങൾ പലപ്പോഴും പലർക്കും മുതലെടുക്കാനുള്ള മാർഗമായി മാറുകയാണെന്നും രാഷ്ട്രീയ താത്പര്യങ്ങൾ വച്ച് സംഘർഷങ്ങൾ ഉണ്ടാക്കിയിട്ടുള്ളതിന് നമ്മുടെനാട് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.ബംഗളുരു നനവ് ഫൗണ്ടേഷന്റെ അവാർഡ് വിതരണം വളവനാട് പുത്തൻകാവ് ദേവീക്ഷത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസിയാണെന്ന് അവകാശപ്പെടുന്ന പലരും ആ പേരിന് അർഹരാണൊയെന്ന് തോന്നിപ്പോകുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
വളവനാട് ദേവസ്വം പ്രസിഡന്റ് കെ.സുഭഗൻ,സെക്രട്ടറി പി.ചിദംബരൻ, ട്രഷറർ കെ.കെ.അനിരുദ്ധൻ,നനവ് പ്രതിനിധി ജി.പ്രകാശൻ അയ്‌ലാറ്റ് എന്നിവർ സംസാരിച്ചു.