കറ്റാനം: കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ വിളക്കുമാടം സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രോത്സവങ്ങളിലെ ആർഭാടങ്ങൾ കുറച്ച് ക്ഷേത്രവികസന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംസ്കാരം രൂപപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഉപദേശക സമിതി പ്രസിഡന്റ് എസ്. അജോയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. എസ് രവി. കെ . മധു സൂദനൻ, പ്രൊഫ. വി.വാസുദേവൻ, കെ.എം.രാജഗോപാലപിള്ള, എ.എം.ഹാഷിർ, പ്രൊഫ. ഹരിമോഹനൻ പിള്ള, കൊച്ചുതറ വാസുദേവൻ, പാറയിൽ രാധാകൃഷ്ണൻ, ജി.രമേശ് കുമാർ, ആർ.ഷാജി ശർമ, ബി.കേശവദാസ്‌, ജി. ബൈജു, എസ്.ആർ.സജിൻ, സുചീഷ് കുമാർ, എ.മുരളി, ബാബുരാജ്, ജി.ഷാജി, ആർ.ഷാജി, കെ.ബി.രാജേന്ദ്രൻ പിള്ള, കെ.വി.കൃഷ്ണകുമാർ, കെ.വി രാജേന്ദ്രൻ പിള്ള, ആർ. രോഷിത്ത് എന്നിവർ സംസാരിച്ചു.