t

എടത്വാ: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ, തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങവേ തോട്ടിൽ വീണു മരിച്ചു. തലവടി കാരിക്കുഴി വാലയിൽ റോജിയുടേയും അനീഷയുടേയും മകൻ ആൽഫിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45ന് വീടിനു മുന്നിലെ കൈതത്തോട് മൂന്നുമൂല തോട്ടിലാണ് കുട്ടി വീണത്. വീട്ടിൽ പെയിന്റിംഗ് നടക്കുന്നതിനാൽ തോടിനോട് ചേർന്നുള്ള ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന ആൽഫി ഗേറ്റ് വഴി ഇറങ്ങി നടക്കവേ തോട്ടിൽ വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിൽ തോട്ടിൽ കണ്ടെത്തുകയായിരുന്നു. അച്ഛനും മുത്തച്ഛനുമൊക്കെ പെയിന്റിംഗ് ശ്രദ്ധയിലായിരിക്കെയാണ് ദുരന്തം സംഭവിച്ചത്. അമ്മ അനീഷ വിദേശത്തായതിനാൽ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്‌കാരം പിന്നീട്. സഹോദരങ്ങൾ: ആൽബർട്ട്, അലോണ, അലീന. (മൂവരും മുട്ടാർ സെന്റ് ജോർജ്ജ് സ്‌കൂൾ വിദ്യാർത്ഥികൾ).