photo

ചേർത്തല: നഗരസഭയുടെ ആഭിമുഖ്യത്തിൽ 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി ഏകദിന വികസന സെമിനാർ സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ടൗൺഹാളിൽ നടന്ന സെമിനാർ ചേർത്തല ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേ​റ്റ് ലീന റഷീദ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ വി.ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെർപേഴ്‌സൺ ശ്രീലേഖ നായർ,സിന്ധു ബൈജു,സി.കെ.ഉണ്ണിക്കൃഷ്ണൻ,എൻ.ലീന,ബി.ഭാസി,എൻ.ആർ.ബാബുരാജ്,പി.ജ്യോതിമോൾ, അഡ്വ.കെ.സി രമേശൻ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ അഡ്വ.സി.ഡി.ശങ്കർ സ്വാഗതവും സെക്രട്ടറി എൻ.കെ.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.