ആലപ്പുഴ: മാവേലിക്കര യൂണിയൻ തെക്കേക്കര മേഖലയിലെ 15 ശാഖായോഗങ്ങളുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ ഗുരുദർശന മീമാംസ നടത്തുമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി അറിയിച്ചു. മേഖലയിലെ ശാഖാ യോഗങ്ങളുടെ മേൽനോട്ടത്തിലുള്ള മീമാംസ മുൻ വർഷങ്ങളിലെപ്പോലെതന്നെ നടക്കും. മറിച്ചുള്ള പ്രചാരണങ്ങളും യോഗങ്ങളും യൂണിയന്റെയോ മേഖലാ കമ്മിറ്റിയുടെയോ അറിവോടെയല്ല. യോഗം, യൂണിയൻ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ ശാഖ, പോഷക സംഘടന ഭാരവാഹികൾ പങ്കെടുക്കരുതെന്നും സിനിൽ മുണ്ടപ്പള്ളി അറിയിച്ചു.