കായംകുളം: നികുതി വെട്ടിച്ച് ആന്ധ്രാപ്രദേശിൽ നിന്ന് കായംകുളത്തേക്ക് കൊണ്ടുവന്ന 40 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ജി.എസ്.ടി ഇന്റലിജൻസ് സ്‌ക്വാഡ് പിടികൂടി. രാജസ്ഥാൻ സ്വദേശി തോലാറം ചൗധരിയുടെ പക്കലാണ് സ്വർണ്ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മാവേലിക്കരയിൽ രാജസ്ഥാൻ സ്വദേശി ദിനേശ് കുമാറിൽ നിന്ന് 50 ലക്ഷം രൂപയുടെ 1.20 കിലോ സ്വർണ്ണം സ്‌ക്വാഡ് പിടികൂടിയിരുന്നു.