ചേർത്തല:കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സമ്പൂർണ കമ്പൂട്ടറൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേമനിധിയിൽ നിന്നു അംഗത്വം സ്വീകരിച്ച് കുടിശിക വരുത്തിയിട്ടുള്ള മുഴുവൻ കയർതൊഴിലാളികളുടെയും കാലയളവ് മാനദണ്ഡമാക്കാതെ കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കാൻ അവസരം. തുറവൂർ സബ് ഓഫീസിൽ വരുന്ന മുഴുവൻ തൊഴിലാളികളും 31നകം ക്ഷേമനിധി വിഹിതം അടയ്ക്കണമെന്ന് സബ് ഓഫീസർ അറിയിച്ചു.ഫോൺ:0478 2593855.