milma

ആലപ്പുഴ: മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 'മിൽമ ഗ്രാമോത്സവം 2020' ഇന്ന് ആലപ്പുഴയിൽ നടക്കും. മിൽമ 2025 പഞ്ചവത്സര പദ്ധതിക്ക് രൂപം നൽകും. ഉച്ചയ്ക്ക് 12 ന് മുനിസിപ്പൽ ടൗൺഹാളിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.എം.ആരി​ഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, മിൽമ ചെയർമാൻ പി.എ.ബാലൻ , ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.രാജൻ തുടങ്ങിയവർ പങ്കെടുക്കും. 'ക്ഷീര സംഘങ്ങൾ ഇന്നലെ, ഇന്ന്, നാളെ 'എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കും. തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ കല്ലട രമേശ് , ക്ഷീരോത്പാദക യൂണിയൻ ഡയറക്ടർമാരായ എസ്.സദാശിവൻപിള്ള, കരുമാടി മുരളി, എസ്.അയ്യപ്പൻനായർ, എസ്.ഗിരീഷ് കുമാർ,കെ.രാജശേഖരൻ, വി.വി വിശ്വൻ,ടി​.സുശീല, ലിസി മത്തായി, എസ്.ഷീജ, എം.ഡി.കുര്യാക്കോസ് സക്കറിയ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.