ആലപ്പുഴ: ബോർഡിന്റെ വലിപ്പംകൂടി എന്ന കാരണം ചൂണ്ടികാട്ടി ആലുവ അശ്വതി തിയറ്റേഴ്സിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത വെഹിക്കൾ ഇൻസ്പെക്ടറുടെ നടപടിയിൽ സവാക് ഒഫ് ഇന്ത്യ പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് ആശ്രമം ചെല്ലപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി എസ്.സജിത്,ട്രഷറർ ബീനാ കുറുപ്പ് എന്നിവർ സംസാരിച്ചു.