ആലപ്പുഴ: സാഡിസ്റ്റ് മനോഭാവം പുലർത്തുന്ന ഭരണാധികാരിയാണ് പിണറായി വിജയൻ എന്ന് ആർ.എസ്.പി ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ആർ.എസ്.പി ജില്ലാ കമ്മിറ്റി ഒാഫീസിൽ കൂടിയ യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗ് അഡ്വ.ബി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.ജോളി,അനിൽ.ബി.കളത്തിൽ,പി.രാമചന്ദ്രൻ,സി.എസ്.രമേശൻ,അഡ്വ.ആർ.ഉണ്ണിത്താൻ,പി.എൻ.നെടുവേലി,ദേവിപ്രിയൻ,പി.വി.പുഷ്പാംഗദൻ,എൻ.ശ്രീധരൻ എന്നിവർ സംസാരിച്ചു.