മാവേലിക്കര- വെട്ടിയാർ പ്രേംനാഥ് സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലൈബ്രേറിയനായ കെ.കെ ഗംഗാധരൻ ശേഖരിച്ച നാടൻപാട്ടുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ രാവിലെ 10ന് മാങ്കാംകുഴി എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ കേരള ഫോക്ക് ലോർ അക്കാഡമി ചെയർമാൻ സി.ജെ കുട്ടപ്പൻ നിർവ്വഹിക്കും. ഗ്രന്ഥശാല പ്രസിഡന്റ് കോശി എം.കോശി അദ്ധ്യക്ഷനാകും. ചുനക്കര ജനാർദ്ദനൻ നായർ പുസ്തകം ഏറ്റുവാങ്ങും. ഗ്രന്ഥശാലാ സെക്രട്ടറി എൻ.വിനയചന്ദ്രൻ സ്വാഗതം പറയും. മുൻ എം.എൽ.എ കെ.കെ.ഷാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ്, ബ്ലോക്ക് മെന്പർ സുരേഷ് കുമാർ കളീയ്ക്കൽ, പ്രേംനാഥ് ഫോക്ക് ലോർ അക്കാഡമി പ്രസിഡന്റ് ഡോ.എ.വി ആനന്ദരാജ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.സുകുമാര ബാബു തുടങ്ങിയവർ സംസാരിക്കും.