വള്ളികുന്നം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റ് വെയിലേറ്റ് കുഴഞ്ഞു വീണു, ഹരിപ്പാട് വെള്ളം കുളങ്ങര രാഹുൽ ഭവനത്തിൽ രാകേഷ് (26) ആണ് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ചൂനാട് തെക്കേ ജംഗ്ഷനിൽ കുഴഞ്ഞു വീണത്. . സഹപ്രവർത്തകനായ ഹരിപ്പാട് സ്വദേശി വിനോദിനൊപ്പം ഇന്നലെ രാവിലെ മുതൽ 40 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ചശേഷം ഇറങ്ങിയപ്പോഴാണ കുഴഞ്ഞുവീണത്.. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രാകേഷിനെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. .