ആലപ്പുഴ:അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്റാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ എറണാകുളവും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടി ഇന്ന് ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 9.30 ന് വനിതാദിന സന്ദേശറാലിയോടെ പരിപാടിക്ക് തുടക്കമാകും.തുടർന്ന് എ. എം. ആരിഫ് എം.പി.ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിക്കും. ജില്ല കളക്ടർ എം. അഞ്ജന വനിതാ ദിന സന്ദേശം നൽകും.