ആലപ്പുഴ:ജില്ല പഞ്ചായത്ത് സ്ത്രീ സൗഹൃദ കേന്ദ്രത്തിന്റെയും വനിതാദിനാചരണത്തിന്റെയും ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് ജില്ലാ പഞ്ചായത്ത് സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ മന്ത്റി ജി.സുധാകരൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിക്കും. യു.പ്രതിഭ എം.എൽ.എ മുഖ്യാതിഥിയാകും.
നഗരസഭ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞമോൻ,ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് തുടങ്ങിയവർ പങ്കെടുക്കും.