അരൂർ: ക്ഷേത്രക്കുളത്തിൽ കുളിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നു പരാതി. എഴുപുന്ന സ്വദേശി വിഷ്ണു പ്രണവിനാണ് (15) മർദ്ദനമേറ്റത്. വിഷ്ണുവിനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എഴുപുന്ന ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ എത്തിയ വിഷ്ണുവിനെ പ്രദേശവാസിയായ ഗോപി എന്നയാൾ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് അരൂർ പൊലീസിനു ലഭിച്ച പരാതിയിൽ പറയുന്നത്. സംഭവത്തിൽ എഴുപുന്ന ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികൾ പറഞ്ഞു