ഹരിപ്പാട്: മന്നം മെമ്മോറിയൽ കോളേജിലെ നാല് പതിറ്റാണ്ടുകളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ എം.എൽ എ പ്രൊഫ.എ.വി.താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ ഡോ.കെ.എ.പണിക്കരെയും, പൂർവ്വ വിദ്യാത്ഥികൂടിയായ ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് മണ്ണാറശ്ശാല യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ എസ്.നാഗദാസിനേയും പൊന്നാടയണിയിച്ച് ആദരിച്ചു. രാജൻ ഭാസീസ് അദ്ധ്യക്ഷനായി. കരുവാറ്റ ചന്ദ്രബാബു, കെ.എം പങ്കജാക്ഷൻ, ജി.എസ് ബൈജു തുടങ്ങിയവർ സംസാരിച്ചു.