ഹരിപ്പാട്: ആൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ 10.30ന് എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കും. പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മഹാപ്രളയത്തെ തുടർന്ന് നശിച്ച നാടൻ മരങ്ങൾക്ക് പകരമായി ജില്ലയിൽ സംഘടന നടപ്പിലാക്കുന്ന ലക്ഷം മരങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം യു.പ്രതിഭ എം എൽ എ നിർവഹിക്കും. ജില്ലാ പ്രസിഡൻ്റ് കെ.വി ബ്രൈറ്റ് അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡൻ്റ് എം.ഒ ജോസ് കുമാർ മുഖ്യപ്രഭാഷണം നടത്തും. 2.30 ന് നടക്കുന്ന സംഘടനാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.എൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ആർ.പ്രസന്നൻ റിപ്പോർട്ട് അവതരിപ്പിക്കും.