ഹരിപ്പാട്: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഏപ്രിൽ ഒന്നു മുതൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി അംഗങ്ങളായ തൊഴിലാളികൾ പുതിയ ഫോൺ നമ്പരും ആധാർ നമ്പരും തൃക്കുന്നപ്പുഴയിലെ ഓഫിസിലെത്തിക്കണമെന്ന് സബ്ബ് ഓഫിസർ അറിയിച്ചു. വിഹിതമടയ്ക്കുന്നതടക്കമുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരുകളിൽ ലഭിക്കും. അംഗങ്ങൾ രേഖകളുടെ പകർപ്പുകൾ ഹാജരാക്കേണ്ടതില്ല. തൊഴിലാളിയുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ നൽകണം. നേരിട്ട് ഹാജരാകാനാവാത്തവർക്ക് ബന്ധുക്കൾ വഴിയും വിവരങ്ങൾ നൽകാം. കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി ക്ഷേമനിധിയിൽ ദീർഘകാല കുടിശ്ശിഖയുള്ളവർക്ക് വിഹിതമടച്ച് അംഗത്വം പുതുക്കണം. വിവരങ്ങൾക്ക് 0479 2482 678 എന്ന നമ്പരിൽ ബന്ധപ്പെടുക.